Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൊന്‍തിളക്കം.



സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൊന്‍തിളക്കം.  സ്‌കൂള്‍ കായികമേളയിലെ വുഷു മത്സരത്തില്‍ സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പാര്‍വതി പ്രസാദ് 36 Kg താഴെയുള്ള വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. 


കോട്ടയം ജില്ലയുടെ ഗേള്‍സ് ബാഡമിന്റന്‍ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരിച്ച ഹെലന്‍ സൂസന്‍ ജെനു, അന്ന എബ്രഹാം  എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. സ്‌കൂള്‍ മാനേജമെന്റ്, അദ്ധ്യാപകര്‍, പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തില്‍ സമ്മാനാര്‍ഹരെ  ആദരിച്ചു.  സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ.എബ്രഹാം പറമ്പേട്ട്. പി.ടി. എ പ്രസിഡന്റ്  പ്രേംജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരി ആന്‍ ജേ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ പ്രിയ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സംസാരിച്ചു. ഖോ ഖോ, കബടി, റിലേ തുടങ്ങിയ ഇനങ്ങളില്‍ സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍  മികച്ച പ്രകടനം  കാഴ്ച്ച വെച്ചു.അദ്ധ്യാപകരായ ഫാ.സൈമണ്‍ പുല്ലാട്ട്, സ്‌കൂള്‍ കായിക അദ്ധ്യാപകന്‍  ആല്‍ബര്‍ട്ട് സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments