സിപിഐ എം അയര്‍ക്കുന്നം ഏരിയ സമ്മേളനത്തിന് മറ്റക്കരയില്‍ തുടക്കമായി. പ്രതിനിധി സമ്മേളനം മറ്റക്കര പട്യാലിമറ്റം മഹാദേവ ഓഡിറ്റോറിയത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ് ജയന്‍ സ്വാഗതമാശംസിച്ചു.,രക്തസാക്ഷി പ്രമേയം ഉഷാ വേണുഗോപാലും,അനുശോചനപ്രമേയം കെ.സി ബിജുവും അവതരിപ്പിച്ചു.രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മുതിര്‍ന്ന പാര്‍ട്ടിയംഗം കിടങ്ങൂര്‍ ടി.വി കുഞ്ഞുമോന്‍ പതാക ഉയര്‍ത്തി.അകലക്കുന്നം,മണര്‍കാട്,വിജയപുരം,അയര്‍ക്കുന്നം,കിടങ്ങൂര്‍ പഞ്ചായത്തുകളിലെ പത്ത് ലോക്കല്‍ കമ്മറ്റികളില്‍നിന്നുള്ള നൂറ്റി അറുപതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ആര്‍ രഘുനാഥന്‍,സി.ജെ ജോസഫ്,ലാലിച്ചന്‍ ജോര്‍ജ്ജ്,ജില്ലാ കമ്മറ്റിയംഗം ജെയ്്്ക് സി തോമസ് തുടങ്ങിയവര്‍ സമ്മേളത്തില്‍ പങ്കെടുത്ത് സംസാരിക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും. പതിമൂന്നിന് ബുധനാഴ്ച വൈകിട്ട് 5 ന് മറ്റക്കര മണലില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.
0 Comments