അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദര്‍ശന പരിപാടിയും സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് ഭരണഘടനയുടെ ആമുഖം അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ചൊല്ലി കൊടുത്തു. കോളേജ് ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നല്‍കി.പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാര്‍ഡില്‍ ഭരണഘടന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റിയേും ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിന്റെയും നേതൃത്വത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. സുമേഷ് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments