Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള ഞായറാഴ്ച സമാപിക്കും.



കേരളത്തിലെ മുഴുവന്‍ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ടെക്‌നിക്കല്‍  ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നുമുള്ള കായിക പ്രതിഭകള്‍ പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ ആവേശം നിറഞ്ഞ പോരാട്ടങ്ങള്‍ കാഴ്ചവച്ചു. സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസം ജംപ് ഇനങ്ങളില്‍ മികച്ച പ്രകടനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ച വച്ചത്. ജാവലിന്‍ ഷോട്ട് പുട്ട് മത്സരങ്ങളും നടന്നു. 


നൂറു മീറ്റര്‍, 5000 മീറ്റര്‍ ഓട്ടമത്സരങ്ങളും ആവേശകരമായി. ജൂണിയര്‍ ബോയ്‌സിന്റെയും സീനിയര്‍ ഗേള്‍സിന്റെയും നൂറു മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നു. ഷോട്ട്പുട്ടിലും ജാവലിനിലും പുതിയ മീറ്റ് റിക്കാര്‍ഡുകളുണ്ട്. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ വയനാട് സുല്‍ത്താന്‍ ബത്തരി ഗവ: ടെക്‌നിക്കല്‍ സ്‌കൂളാണ് 19 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത്. 14 പോയന്റോടെ പാലക്കാട് ചിറ്റൂര്‍ ഗവ: ടെക്‌നിക്കല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. പാലാ ഗവ: ടെക് നിക്കല്‍ സ്‌കൂള്‍ ആതിഥ്യം വഹിക്കുന്ന സംസ്ഥാന   ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള ഞായറാഴ്ച സമാപിക്കും.




Post a Comment

0 Comments