റോട്ടറി ഇന്റര്‍നാഷണല്‍ സോണല്‍ തല കലാ മത്സരങ്ങള്‍ പാലാ റോട്ടറി ക്ലബില്‍ നടന്നു. വിവിധ ക്ലബുകളില്‍ നിന്നായി അമ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ റോട്ടറി പ്രസിഡന്റ് ഡോ സെലിന്‍ റോയി അദ്ധ്യക്ഷയായിരുന്നു. വിജയികള്‍ക്ക് അസി ഗവര്‍ണര്‍ ഡോ. ടെസി കുര്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ തല മത്സരങ്ങള്‍ നവംബര്‍ മാസത്തില്‍ കോട്ടയത്ത് നടക്കും.
0 Comments