പാമ്പാടി വട്ടമനപ്പടിയില്‍ കാര്‍ അപകടം. കോട്ടയത്ത് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയര്‍ കാറാണ് ബുധനാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ എത്തിയ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വട്ടമലപ്പടി ഫിഷ് ഹാര്‍ബര്‍ മീന്‍കടയ്ക്ക് മുന്‍വശത്തെ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. കാറിലെ എയര്‍ബാഗ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാരന് സാരമായ പരിക്കുകള്‍ ഉണ്ടായില്ല.
0 Comments