ക്രിസ്തുരാജന്റെ രാജത്വ തിരുനാളിനോടുനുബന്ധിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്ത്പള്ളിയുടെ നേതൃത്വത്തില്‍ വിശ്വാസറാലി നടന്നു. തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും ആയിരങ്ങള്‍ പങ്കെടുത്തു. പുതിയ പള്ളിയങ്കണത്തില്‍ നിന്നുമാരംഭിച്ച റാലി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഫ്ളാഗ് ഓഫ് ചെയ്തു. കൊടി, തോരണങ്ങള്‍, മുത്തുകുടകള്‍, ബലൂണുകള്‍ തുടങ്ങിയവയെല്ലാം റാലിയെ ആകര്‍ഷകമാക്കി. വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളുമായിട്ടാണ് റാലിയില്‍ വിശ്വാസികള്‍ പങ്കെടുത്തത്.
ഇടവകയിലെ 27 കുടുംബ കൂട്ടായ്മകള്‍ റാലിയില്‍ പങ്കെടുത്തു. റാലി പഴയപള്ളി ചുറ്റി മെയിന്‍ റോഡില്‍ പ്രവേശിച്ച് ലൂര്‍ദ് കപ്പേളയിലെത്തി തിരികെ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. വിശ്വാസറാലിക്കും ആഘോഷ പരിപാടികള്‍ക്കും ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments