കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം ഫൊറോന പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍ സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. ഷംഷാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ ആന്റണി കിഴക്കെ വീട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാദര്‍ ബന്നി കുഴിയടിയില്‍ ആമുഖ പ്രസംഗം നടത്തി. ഫൊറോന പ്രസിഡന്റ് ബിനോയി ഇടയാലില്‍ അധ്യക്ഷനായിരുന്നു പി.ജെ. ജോസ് , രാജേഷ് ജോണ്‍ നന്തികാട്ട്, ജെ.സി. തറയില്‍, ജയിംസ് ചൂരോടില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments