Breaking...

9/recent/ticker-posts

Header Ads Widget

ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം



ചെറുപുഷ്പം  മിഷന്‍ ലീഗിന്റെ  ആദ്യകാല ഡയറക്ടറും, ഡി.എസ്.ടി, എം.എസ്.ടി സഭകളുടെ സ്ഥാപകരില്‍ ഒരാളുമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം  ഭരണങ്ങാനം സെന്റ്‌മേരിസ്  ഫൊറോന
 ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിലെ അനേകം വൈദികര്‍ക്കും സന്യസ്തര്‍ക്കും മാര്‍ഗ്ഗദീപമായിരുന്ന  ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേല്‍ അനുസ്മരണ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ്  പ്രമോദ് ഈറ്റയ്ക്കക്കുന്നേല്‍ അധ്യക്ഷനായിരുന്നു. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. റ്റി.ജെ ജോസഫ് തോട്ടക്കര രചിച്ച സീറോ മലബാര്‍ സഭ ആഗോള സഭയ്ക്ക് നല്‍കിയ പൊന്‍മുത്ത് അനുസ്മരണ പുസ്തകത്തിന്റെ പ്രകാശനം കര്‍ദിനാള്‍ നിര്‍വഹിച്ചു..
 

.



ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേല്‍ മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഗവണ്‍മെന്റ്  ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, നിര്‍വഹിച്ചു. ജോസ് കെ മാണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ,, ഫാദര്‍ വിന്‍സന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര , ഫാദര്‍ അനീഷ് ഈറ്റയ്ക്കകുന്നേല്‍ ,ഫാദര്‍ ജോസുകുട്ടി പടിഞ്ഞാറെ പീടികയില്‍ , ഫാദര്‍ ജോസഫ് അമ്പാട്ട് , ഡോ. നോയല്‍ മാത്യൂസ്, ജോസ് മാത്യു, തോമസ് നീലിയറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments