പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെയും മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പ്രോഗ്രാമുകളോടനുബന്ധിച്ച് മേലുകാവുമറ്റം റൂറല്‍ മിഷന്‍ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഭാഗമായി മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയുമായി സഹകരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി, അസംപ്ഷന്‍ മെഡിക്കല്‍ സെന്റര്‍ മേലുകാവുമറ്റത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, മേലുകാവുമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേലുകാവുമറ്റം സെന്റ് തോമസ് ചര്‍ച്ച് വികാരി റവ. ഡോ.ജോര്‍ജ് കാരാംവേലില്‍ , കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments