പാലാ സെന്റ് തോമസ് സ്കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലിംഗ സമത്വത്തെക്കുറിച്ച് സെമിനാര്‍ നടത്തി. സംസ്ഥാന വനിതാ കമ്മീഷന് Circle Inspector ജോസ് കുര്യന് ക്ലാസ് നയിച്ചു.
ഇന്ത്യന്‍ ഭരണഘടയെ ആസ്പദമാക്കി വിവിധ നിയമങ്ങളെക്കുറിച്ചും പരിരക്ഷയെക്കുറിച്ചും, വനിതാ കമ്മീഷന്റെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സ്ത്രീധന നിരോധനനിയമം, കുട്ടികളെ സംബന്ധിച്ച നിയമങ്ങള്‍ എന്നിവയെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ ലക്ഷ്യമിട്ടായിരുന്നു സെമിനാര്‍ നടത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു, NSS പ്രോഗ്രാം ഓഫീസര്‍ അല്‍ഫോന്‍സാ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
0 Comments