Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.



കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.കലാദര്‍ശന അവതരിപ്പിച്ച സുവര്‍ണ ഗീതങ്ങള്‍ എന്ന ഗാനമേളയും ഫില്‍ക്കോസ് സമര്‍പ്പിച്ച നാടന്‍പാട്ടുമാണ്   രണ്ടാം ദിവസം ശ്രദ്ധയാകര്‍ഷിച്ചത്. 2022 - 23 ലെ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസണ്‍ 3 സെമി ഫൈനലിസ്റ്റ് ജുവല്‍ മേരി റെജിയെ  സംവിധായകന്‍ ജോഷി മാത്യു ആദരിച്ചു. ദര്‍ശന ഡയറക്ടര്‍ ഫാ എമില്‍ പുള്ളിക്കാട്ടില്‍, കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ പി.കെ ആനന്ദക്കുട്ടന്‍, ജോയി തോമസ്, എം.ഡി സുരേഷ് ബാബു, രാജേഷ് പാമ്പാടി, ബിനോയ് വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നാം ദിനമായ ശനിയാഴ്ച  6 മണിക്ക് ആര്‍എല്‍വി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നൃത്യധ്വനി, ഏഴു മണിക്ക് ആത്മ അവതരിപ്പിക്കുന്ന നാടകം കാട്ടുകുതിര എന്നിവയാണ് അവതരിപ്പിക്കപ്പെടുന്നത്.


.




Post a Comment

0 Comments