മുതിര്‍ന്ന പൗരന്മാരുടെ സഹവാസത്തിനായി ആരംഭിച്ച സിനര്‍ജി ഹോംസ് ഉദാത്തമായ മാതൃക എന്ന് മാണി സി കാപ്പന്‍ എം എല്‍ എ. പറഞ്ഞു. പാലാ അന്ത്യാളത്ത് പ്രവര്‍ത്തനമാരംഭിച്ച സിനര്‍ജി ഹോംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യാളത്ത് പതിനഞ്ച് മുതിര്‍ന്ന കുടുംബങ്ങളാണ് സിനര്‍ജി ഹോംസില്‍ സഹവാസം ആരംഭിച്ചത് .2015 ലാണ് സിനര്‍ജി സിറ്റിഐ ഫോറം സീനിയര്‍ സിറ്റിസണ്‍സ് എന്ന മുതിര്‍ന്നവരുടെ സംഘടന കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചത്. പൊതു അടുക്കളയും പൊതു ഡൈനിംഗ് ഹാളുമായി പതിനഞ്ചു കോട്ടേജുകളാണ് , ളാലം തോടിന്റെ തീരത്ത് നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടേജുകള്‍ക്കു സമീപം കുളിക്കടവ്, പാര്‍ക്ക് എന്നിവയുമുണ്ട്. വീടുകള്‍ക്ക് ചുറ്റുമതിലിന് പകരം ജൈവ വേലിയാണുള്ളത്.
നിരവധി പ്രത്യേകതകളുമായാണ് സിനര്‍ജി ഹോംസ് പ്രവര്‍ത്തനം ആരംഭിച്ചത്. സിനര്‍ജി ഹോംസിന്റെ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സിനര്‍ജി ഹോംസ് പ്രസിഡന്റ് കേണല്‍ പി.സി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി കേണല്‍ മാത്യു മുരിക്കന്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം.ജി യൂണിവേഴ്‌സിറ്റി യു 3 എ ഡയറക്ടര്‍ ഡോ. ടോണി കെ തോമസ് ഭവനങ്ങളിലേക് ഭദ്രദീപം തെളിയിച്ചു നല്‍കി.കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിന്റന്‍ ജോസഫ്, അഖില അനില്‍കുമാര്‍, സീനിയര്‍ മെമ്പര്‍ രമേശ് ബാബു,സിനര്‍ജി ഹോംസ് ചീഫ് എക്‌സിക്യൂട്ടീവ് എബ്രഹാം കെ തോമസ് എന്നിവര്‍സംസാരിച്ചു.
0 Comments