Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാളാഘോഷം നടന്നു.



സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാളാഘോഷം അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദാ ഫൊറോനാ പള്ളിയില്‍ നടന്നു.  തിരുനാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറത്തു നമസ്‌കാരം നടന്നു. വിവിധ സഭകളിലെ മേലധ്യക്ഷന്മാര്‍ സന്ദേശം നല്‍കി. മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ ബിഷപ് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സമുദായ  വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ്,  കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും സീറോ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന   അധ്യക്ഷനുമായ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത അധ്യക്ഷനുമായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്   എന്നിവര്‍ എക്യുമെനിക്കല്‍ റംശാ നമസ്‌കാരത്തിന് കാര്‍മ്മികത്വം വഹിച്ചു.


 ബിഷപ്പ് ഡോക്ടര്‍ തോമസ് മാര്‍ തിമോത്തിയോസ്, കുറിയാക്കോസ് മാര്‍ സേവേറിയോസ്,  ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ മാര്‍ത്തോമ നസ്രാണി സമുദായ കൂട്ടായ്മയില്‍ സംസാരിച്ചു. മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിത യാത്രകളെക്കുറിച്ചും  സ്ഥലങ്ങളെകുറിച്ചും  ആദ്യ നൂറ്റാണ്ടുകളില്‍  ക്രൈസ്തവ വിശ്വാസം സ്വീകരിച്ച  ജനവിഭാഗങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു. അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദാ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ സ്വാഗതവും  സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ കൃതജ്ഞതയും പറഞ്ഞു.  മലങ്കരയിലെ സുറിയാനി സഭകള്‍ തമ്മിലുള്ള സഭൈക്യ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലെ പാശ്ചാത്യ സഭകള്‍ തമ്മിലുള്ള എക്യുമെനിസം  പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നും സഭകള്‍ തമ്മില്‍ പരസ്പരം  ബഹുമാനിക്കുന്ന സമീപനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ വളര്‍ത്തിയെടുക്കണമെന്നും പിതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.




Post a Comment

0 Comments