അകലക്കുന്നം പഞ്ചായത്തില്‍ ശുചിത്വഭവനം സര്‍വ്വേയ്ക്ക് തുടക്കമായി. പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നത്..സര്‍വ്വേയുടെ ഉദ്ഘാടനം പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മണലുങ്കല്‍ എബ്രഹാം കുഴിപ്പള്ളിയുടെ വസതി സന്ദര്‍ശിച്ച് കൊണ്ട് ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എം.പി അനില്‍കുമാര്‍ നിര്‍വ്വിഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം,മെമ്പര്‍മാരായ ശ്രീലതാ ജയന്‍,ജാന്‍സി ബാബു,രാജശേഖരന്‍നായര്‍,സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജി,ഹരിതകര്‍മ്മസേന പ്രതിനിധി സ്മിത,ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരും,എന്‍എസ്എസ് വോളണ്ടിയേഴ്സും ഒരു മാസം കൊണ്ട് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും കയറി ശുചിത്വനിലവാരം രേഖപ്പെടുത്തും.ഏറ്റവും നല്ല രീതിയില്‍ വീട് പരിപാലിക്കുന്ന പതിനഞ്ച് കുടുംബങ്ങളെ ആദ്യം കണ്ടെത്തുന്ന പതിനഞ്ചു കുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുന്നു കുടുംബങ്ങള്‍ക്ക് അവാര്‍ഡുകളും പ്രശംസാ പത്രവും നല്കും.
0 Comments