Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കാന്‍ നിവേദനം നല്‍കി



അതിരമ്പുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കാന്‍  പഞ്ചായത്ത് കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം മണ്ഡലം കമ്മിറ്റി  പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.  അതിരമ്പുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടത്തി ചികിത്സ നിലച്ചിട്ട് ഏറെ നാളുകളായി.  രാത്രികാലങ്ങളില്‍ അസുഖബാധിതരായി  എത്തുന്നവര്‍ക്ക്  കോട്ടയം മെഡിക്കല്‍ കോളേജിനെയോ സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. 


.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നഗരസഭ ഡോക്ടറെ നിയമിച്ചിരിക്കുന്നതു |പോലെ  അതിരമ്പുഴയില്‍ ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍  പഞ്ചായത്ത് കമ്മിറ്റി തയ്യാറാകണമെന്ന്  ആവശ്യപ്പെടുന്ന നിവേദനംകേരളാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്  കൈമാറി. മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയില്‍, എന്‍.എ. മാത്യു, പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് അഞ്ജലി, സിനി ജോര്‍ജ്, ഭാരവാഹികളായ ജിമ്മി മാണിക്കത്ത്, ജോയി തോട്ടനാനില്‍, മണി അമ്മഞ്ചേരി, ഷിജോ ഗോപാലന്‍, ജോഷി കരിമ്പുകാല, അരുണ്‍ ഉള്ളമ്പള്ളില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതേസമയം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ്  ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ പ്രാഥമിക ആരോഗ്യ ഡോക്ടര്‍മാരുടെ രാത്രികാല സേവനം പിന്‍വലിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചാല്‍ മാത്രമേ അതിരമ്പുഴ ആശുപത്രിയിലും രാത്രികാല ചികിത്സ ലഭ്യമാവുകയുള്ളൂ എന്നും യുഡിഎഫ് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments