Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു കടുത്തുരുത്തി യൂണിറ്റ് കുടുംബമേള കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ( കെ.എസ്.എസ്.പി.യു ) കടുത്തുരുത്തി യൂണിറ്റ് കുടുംബമേള  കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍  നടന്നു.  യൂണിറ്റ് പ്രസിഡണ്ട് പി.എ ലൂക്കോസ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനില്‍ കുടുംബമേള ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ ഗോപി സന്ദേശം നല്‍കി, കെ.എസ്.എസ്.പി.യു  ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി.എം ശശി, കെ.എസ്.എസ്.പി.യു  ജില്ലാ,ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികളായ സി.കെ അന്നമ്മ വിശ്വഭാരതി,കെ.റ്റി പവിത്രന്‍,അന്നമ്മ കങ്ങാപ്പള്ളി, ഉഷ കുളങ്ങോട്ടില്‍,കെ.വി തോമസ് കല്ലേപ്പള്ളി എന്നിവര്‍ സംസാരിച്ചു. സര്‍വീസ് പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു.




.




Post a Comment

0 Comments