Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത നസ്രാണി കലണ്ടര്‍ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



പാലാ രൂപത നസ്രാണി കലണ്ടര്‍ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 2024 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടറാണ് മെത്രാസന മന്ദിരത്തില്‍ നടന്ന പ്രത്യേക വൈദിക സമ്മേളനത്തില്‍ വച്ച് പ്രകാശിപ്പിച്ചത്. കല്‍ദായ/ പൗരസ്ത്യ  സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം, മാര്‍ത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ നസ്രാണികളുടെ ചരിത്രം, അനുദിനം ഉപയോഗിക്കേണ്ട  വചനഭാഗങ്ങള്‍, സഭാ പിതാക്കന്മാരുടെ വിവരണങ്ങള്‍, ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും  ഐക്യവും പ്രകടമാക്കുന്ന സഭാ രേഖകള്‍, കത്തോലിക്കാ സഭയില്‍ പൗരസ്ത്യ സഭകള്‍ക്കുള്ള സ്ഥാനവും കടമയും പൗരസ്ത്യ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കേണ്ടതിന്റെയും നിലനിര്‍ത്തേണ്ടതിന്റെയും പ്രസക്തി സംബന്ധിച്ച സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍  എന്നിവ ഉള്‍ക്കൊള്ളുന്ന നസ്രാണി കലണ്ടര്‍  പുതുതലമുറയ്ക്ക്  വിശ്വാസ കൈമാറ്റം നടത്തുന്നതിന്  സഹായകമാകുമെന്ന്  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  പറഞ്ഞു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷ സ്‌പെഷ്യല്‍ പതിപ്പാണ് 2025ലെ നസ്രാണി കലണ്ടര്‍. വികാരി ജനറാള്‍മാരായ  മാര്‍ ജോസഫ് തടത്തില്‍, മാര്‍ ജോസഫ് മലേപ്പറമ്പില്‍,  മാര്‍ ജോസഫ് കണിയോടിക്കല്‍,   ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ,  ചാന്‍സിലര്‍  ഫാദര്‍ ജോസ് കുറ്റിയാങ്കല്‍ , പ്രൊകുറേറ്റര്‍ ഫാദര്‍ ജോസ് മുത്തനാട്ട്, ഫാദര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ,  ഫാദര്‍ ജോസ് കാക്കല്ലില്‍,  തുടങ്ങിയവര്‍ പങ്കെടുത്തു


.




Post a Comment

0 Comments