മാലിന്യം വലിച്ചെറിയുന്ന വഴിയോരം മനോഹരമായ ഉദ്യാനമാക്കി മാറ്റി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് ചേന്നേലി മാതൃകയാകുന്നു . എം.സി റോഡില്‍ കുറവിലങ്ങാട് കോഴ, സെന്റ് ജോസഫ് കപ്പേള ജംഗ്ഷനിലാണ് ജോര്‍ജ്ജ് ചേന്നേലി വര്‍ണ്ണഭംഗി നിറഞ്ഞ ഉദ്യാനം ഒരുക്കിയത്. എം.സി റോഡിന്റെയും കോഴ മണ്ണക്കനാട് റോഡിന്റെയും വശങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായി മാറിയതോടെയാണ് പൂന്തോട്ടം നിര്‍മാണമാരംഭിച്ചത്.
വിവിധതരം ക്രോട്ടണ്‍ ചെടികളും യുജീനിയ,മൊസാന്ത, മഞ്ഞത്തഴ,വാടാമുല്ല, ചെത്തി,ചെമ്പരത്തി, ചെണ്ടുമല്ലി, തുടങ്ങി 100ലധികം ചെടികളാണ് ഇവിടെ പൂത്തുലഞ്ഞു വര്‍ണ്ണവസന്തം വിരിയിക്കുന്നത്. എം.സി റോഡിന്റെ ഇരുവശങ്ങളിലേക്കും പൂന്തോട്ടം വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ജോര്‍ജ് ചേന്നേലി. വേനല്‍ക്കാലത്ത് ചെടികള്‍ നനയ്ക്കുവാന്‍ സ്വന്തം വീട്ടില്‍ നിന്നും പൂന്തോട്ടത്തിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതിയും സ്വന്തം ചെലവിലാണ് നടപ്പാക്കിയത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കേരള കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് ചേന്നേലി ദേവമാതാ കോളേജില്‍ നിന്നും വിരമിച്ച ശേഷമാണ് പ്രകൃതി സംരക്ഷണത്തിന്റെ നല്ല പാഠം ഒരുക്കി സമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്.
0 Comments