ഏറ്റുമാനൂരില്‍ കനത്തമഴയെ തുടര്‍ന്ന് കൂറ്റന്‍ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളില്‍ വീണു. തിങ്കളാഴ്ച രാത്രി ഏഴരയോടയാണ് പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ നിന്നും വള്ളിക്കാട് ഭാഗത്തേക്കുള്ള റോഡിനോട് ചേര്‍ന്ന് നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് മുകളിലേക്കും റോഡിലേക്കുമായാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ഈ സമയം കടയ്ക്കുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഫയര്‍ഫോഴ്സ് എത്തി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റി.
0 Comments