Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പ് നടത്തി.



മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മാഞ്ഞൂര്‍  ലയണ്‍സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന  ക്യാമ്പ്  നടത്തി.  മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു ആനത്താരയ്ക്കല്‍ അധ്യക്ഷനായിരുന്നു. ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി.


 പ്രിന്‍സിപ്പാള്‍ മിനി മാത്യു, ലയണ്‍സ് ക്ലബ് പ്രസിഡന്റ് നിഖില്‍ ഷാജു , പിറ്റിഎ പ്രസിഡന്റ് ഷിജോ ജോസഫ്, എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജര്‍ പ്രദീപ് ജി നാഥ്,  എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ജിന്‍സിമോള്‍ ഡൊമിനിക്, ഡോക്ടര്‍ മിഷ, സിസ്റ്റര്‍ അനിലിറ്റ് എസ്.എച്ച് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോമി മാത്യു എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ എമ്മാനുവല്‍ തോമസ് അരുണ്‍, എഞ്ചല്‍ ബിനോയി, അന്‍സലാ മാത്യു, അര്‍ജുന്‍ അശോക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മെഗാ രക്തദാന ക്യാമ്പില്‍  അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments