Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് ലോക പ്രമേഹ ദിന -റോഡ് സുരക്ഷാ ബോധവത്കരണ റാലി നടന്നു.



കോട്ടയത്ത് ലോക പ്രമേഹ ദിന -റോഡ് സുരക്ഷാ ബോധവത്കരണ റാലി നടന്നു. കാരാപ്പുഴ  വാസന്‍ ഐ കെയര്‍  ബസേലിയസ് കോളേജ്  NSS യൂണിറ്റ്,  മോട്ടോര്‍ വാഹന വകുപ്പ് സഹകരണത്തോടെയാണ് ലോക പ്രമേഹ ദിന, റോഡ് സുരക്ഷാ ബോധവല്‍ക്കരണ ജാഥ സംഘടിപ്പിച്ചത്. ബസേലിയാസ് കോളജ്  അങ്കണത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഉദയന്‍  റാലി  ഫ്‌ലാഗോഫ്  ചെയ്തു. റാലി  കോട്ടയം  ഗാന്ധി സ്‌ക്വയര്‍ ചുറ്റി  കാരാപ്പുഴ വാസന്‍ ഐ കെയറില്‍ സമാപിച്ചു.  സമാപനയോഗത്തില്‍  ഡോക്ടര്‍ വര്ഗീസ് മാത്യു ഡയബെറ്റിക് റെറ്റിനോപ്പതിയെക്കുറിച്ച് വിശദീകരിച്ചു. ഡയബെറ്റിക് 1 റെറ്റിനോപ്പതിക്ക്  എത്രയും വേഗം ചികിത്സ ആരംഭിക്കുക മാത്രമാണ് പ്രതിവിധി എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  റോഡ് സുരക്ഷാ ബോധവല്‍ക്കരണ  ക്ലാസിനു മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍  നേതൃത്വം നല്‍കി. വാസന്‍  ഐ കെയര്‍  റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് നായര്‍ , വാസന്‍ ഐ കെയര്‍ സെന്റര്‍ മാനേജര്‍ മാത്യു തോമസ് , ബസേലിയോസ് nss പ്രോഗ്രാം ഓഫീസര്‍മാരായ ഡോ . കൃഷ്ണരാജ് എം.വി , ഡോ. മഞ്ജുഷ  വി പണിക്കര്‍ , വാസന്‍ ഹെല്‍ത്ത് കെയര്‍ പ്രൊമേഷന്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ആല്‍ബി സിറിയക് ,  എക്‌സിക്യൂട്ടീവ് സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.




Post a Comment

0 Comments