നീണ്ടൂരില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റില്‍ വീടു തകര്‍ന്നു. നീണ്ടൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂറുമുള്ളൂര്‍ പാറപ്പള്ളി കുമാരമംഗലം വീട്ടില്‍ ജയ്‌മോന്റ് വീടിനാണ് നാശനഷ്ടം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയിലെ റൂഫിംഗ് ഷീറ്റ് പറന്നു പോവുകയും മേല്‍ക്കൂരയിലെ ഒരു ഭാഗത്തെ ഓടുകള്‍ ഇളകി നിലത്ത് വീഴുകയും ചെയ്തു. റൂഫിങ് ഷീറ്റ് ഫ്രെയുമോടുകൂടിയാണ് താഴേക്ക് പതിച്ചത്. ഈ സമയം ജയ്‌മോന്‍ ഭാര്യ ഷെറിന്‍, മക്കളായ അഷ്ബിന്‍, അലന്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു.ഇവര്‍ ഹാളില്‍ ഇരുന്ന സമയത്താണ് ഓട് പൊട്ടി ഹാളിലേക്ക് വീണത്. തലനാരിയ്ക്കാണ് വന്‍ അപകടം ഒഴിവായത്. മഴ പെയ്ത് വീടിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റൂഫിംഗ് ഷീറ്റ് പറന്നുപോയ ഭാഗത്ത് താല്‍ക്കാലികമായി പടുതവലിച്ച് കെട്ടിയിരിക്കുകയാണ്. 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
0 Comments