അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്സും എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി ഇന്റര്‍ സ്‌കൂള്‍ മിസ്റ്ററി ട്രെയില്‍ മത്സരവും നടന്നു. സ്‌കൂളിലെ അടല്‍ ടിങ്കറിംഗ് ലാബില്‍ നടന്ന സെമിനാര്‍ സ്‌കൂള്‍ മാനേജര്‍ റവ. ഡോ.ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ബിനു ജോണ്‍ അദ്ധ്യക്ഷനായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി മംഗലത്തുകരോട്ട് ആധുനിക വിദ്യാഭ്യാസത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി സംസാരിച്ചു. തുടര്‍ന്ന ് നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്സും എന്ന വിഷയത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായ പ്രൊഫ. മെബി മാത്യു സെമിനാര്‍ നയിച്ചു. ഇതേതുടര്‍ന്ന് മിസ്റ്ററി ട്രെയില്‍ മത്സരവും നടന്നു. മാന്നാനം കെ.ഇ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ ചീരംതറ സമ്മാനദാനം നിര്‍വഹിച്ചു. കണ്‍വീനര്‍ റോജി സി.സി, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജി കെ സെബാസ്റ്റ്യന്‍, ഡോ. ജിഷമോള്‍ അലക്സ്, സഞ്ജിത് പി ജോസ്, ജോയല്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments