മാധ്യമ രംഗം ഇന്ന് കൂടുതല്‍ നിഷേധാത്മക വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഇതുമാറി ക്രിയാത്മക വാര്‍ത്തകളിലൂടെ ഗുണപരമായ ഉയര്‍ച്ച സമൂഹത്തില്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ഗോവ ഗവര്‍ണര്‍ ഡോ. PS ശ്രീധരന്‍ പിള്ള പറഞ്ഞു. തത്വാധിഷ്ഠിതമായ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമാണ് ഇന്നുണ്ടാകേണ്ടത്. കേരളകൗമുദിയുടെ 113-ാം വാര്‍ഷിക ആഘോഷ ഭാഗമായി രാമപുരത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാമുഖ്യം തെളിയിച്ച ഇരുപതോളം പേരെ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. അതോടൊപ്പം കോട്ടയം ജില്ലയിലെ മികച്ച 12 കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഗവര്‍ണ്ണര്‍ പുരസ്‌കാരം നല്‍കി. സമ്മേളനത്തില്‍ എംഎല്‍എമാരായ മോന്‍സ് ജോസഫ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍. ബാബുരാജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ ചന്ദ്രശേഖര്‍, സുനില്‍ പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments