ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയും ജനമൈത്രി പോലീസും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന സൂചകങ്ങള്‍ ആയതിനാല്‍ അവയെ സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും പാരമ്പര്യ കലകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറിയുടെ ആയുഷ്‌ക്കാല അംഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പത്ത് പ്രമുഖ വ്യക്തികളെ മന്ത്രി ആദരിച്ചു . ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി. എ ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
തിരുവാതിരകളി മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി 'ജനങ്ങളും പോലീസും' എന്ന വിഷയത്തില്‍ ചര്‍ച്ച നയിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ പി രാജീവ് ചിറയില്‍, കേരള വ്യാപാരി ക്ഷേമ നിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം, ഏറ്റുമാനൂര്‍ ക്രിസ്തുരാജ ചര്‍ച്ച് വികാരി ഫാദര്‍ ജോസ് മുകളേല്‍, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ ജോസഫ് തോമസ്, സഹകരണ ബാങ്ക് ഡയറക്ടര്‍ പി.വി ജോയി പൂവം നില്‍ക്കുന്നതില്‍, ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവ്, ലൈബ്രറി വനിതാ വേദി കണ്‍വീനര്‍ ഡോ വിദ്യ ആര്‍ പണിക്കര്‍, കമ്മിറ്റി അംഗം എ.പി സുനില്‍ എന്നിവര്‍പ്രസംഗിച്ചു.
0 Comments