Breaking...

9/recent/ticker-posts

Header Ads Widget

അടിച്ചിറയ്ക്കും-പാറോലിക്കലിനുമിടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.



അടിച്ചിറയ്ക്കും-പാറോലിക്കലിനുമിടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കാരിത്താസ് റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് റെയില്‍വേ പാളയത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കീമാന്‍ പി.എസ് പ്രശാന്ത് രാവിലെ ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടയിലാണ് പാളത്തിലുണ്ടായ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ  റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്തേക്ക് 10.30 നുള്ള പരശുറാം എക്‌സ്പ്രസ് കടന്നു പോകുന്നതിനു അരമണിക്കൂര്‍  മുമ്പാണ് പാളത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്. 



.



വെല്‍ഡിങ് തകരാറ് മൂലമാണ് വിള്ളല്‍ ഉണ്ടായതെന്നാണ് വിവരം. പിറവം സെക്ഷന്‍ എന്‍ജിനീയര്‍  അബ്ദുള്‍ സൂരജിന്റെ നേതൃത്വത്തില്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം വിള്ളല്‍ ഉണ്ടായ  റെയില്‍ മാറ്റി സ്ഥാപിച്ചു. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. പരശുറാം, ശബരി എക്‌സ്പ്രസ്സുകളും കൊല്ലം - എറണാകുളം മെമു  ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ്   ഇത് മൂലം ഓടുന്നത്.


Post a Comment

0 Comments