സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓട്ടോറിക്ഷകളും നിര്‍ത്തിയിട്ട വാഹനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി , എറ്റുമാനൂര്‍ പൊലീസിന്റെ പിടിയില്‍ കുടുങ്ങി. ദീപാവലിയുടെ തലേന്ന് ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷകളില്‍ മോഷണം നടത്തിയ പ്രതിയെ ആണ് എട്ടാം ദിവസം പോലീസ് വലയിലാക്കിയത്. പത്തനംതിട്ട കുറിയന്നൂര്‍ തോട്ടശേരി കൈപ്പുഴശേരി വീട്ടില്‍ ഷാജന്‍ ചാക്കോ (48) യെ ആണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെകടര്‍ എ.എസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മാസം അവസാനമാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ഏറ്റുമാനൂര്‍ സ്വദേശി കെ പി വിനോദിന്റെ ജീറ്റോ പാസഞ്ചര്‍ ഓട്ടോറിക്ഷയാണ് ഇയാള്‍കുത്തി തുറന്നത്. ഏറ്റുമാനൂര്‍ കുരിശുപള്ളിക്ക് സമീപം താരാ ഹോട്ടലിനോട് ചേര്‍ന്നായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്
. മകള്‍ക്കുള്ള ദീപാവലി പടക്കം വാങ്ങി തിരിച്ചു വരുമ്പോഴാണ് വാഹനത്തിനുള്ളില്‍ ഡാഷ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്.തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആധാര്‍ കാര്‍ഡ്,ലൈസന്‍സ്, എടിഎം കാര്‍ഡ്,പാന്‍ കാര്‍ഡ് എന്നിവ മോഷണം പോയതായി മനസ്സിലായത്. സംഭവമറിഞ്ഞ ഉടന്‍തന്നെ വിനോദ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. സമാനമായ രീതിയില്‍ തന്നെ നാല് ഓട്ടോറിക്ഷകളില്‍ നിന്നും പണം പോയതായും പോലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. സംഭവ ദിവസം പ്രതി ഏറ്റുമാനൂര്‍ എത്തിയതായി തിരിച്ചറിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാന രീതിയില്‍ പ്രതി മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം സമാന രീതിയില്‍ കോട്ടയം തിരുനക്കരയിലും ഓട്ടോറിക്ഷയില്‍ നിന്നും മോഷണം നടന്നിരുന്നു. ഇതിനുപിന്നിലും ഇയാള്‍ തന്നെയാണെന്നാണ് സംശയിക്കുന്നത്.
0 Comments