Breaking...

9/recent/ticker-posts

Header Ads Widget

അപകടഭീഷണി ഉയര്‍ത്തുന്ന കലുങ്ക് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു.



പാലാ കോഴ റോഡില്‍ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന കലുങ്ക് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു.  ജംഗ്ഷനും റോഡും വികസിച്ചപ്പോള്‍ കലുങ്ക് പൊളിച്ച നീക്കിയെങ്കിലും  പുനര്‍നിര്‍മ്മിക്കാത്തതാണ് റോഡില്‍ അപകടക്കെണിയാവുന്നത്. കലുങ്ക് പൊളിച്ചു നീക്കിയ ഭാഗത്ത്  കുഴിയുണ്ടെന്നറിയാതെയെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറുകയാണ്. 


.



കാലിവീപ്പകള്‍ വച്ച് അപകടസൂചനകള്‍ നല്‍കാനുള്ള ശ്രമവും ഫലപ്രദമാവുന്നില്ല . ജംഗ്ഷന്‍ വികസനത്തിനു മുന്‍പ് സ്ഥാപിച്ച വെയിറ്റിംഗ് ഷെഡും ഇവിടെയുണ്ട്. റോഡിനു വീതി കുറഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെയിറ്റിംഗ് ഷെഡ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്നുമില്ല. ബസുകള്‍ നിറുത്തുന്ന സ്ഥലത്തേക്ക് വെയിറ്റിംഗ് ഷെഡ് മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നു. കലുങ്ക് നവീകരിച്ച് മഴവെള്ളം ഒഴുകിപ്പോകാനും  റോഡിന്റെ വീതി കൂട്ടി യാത്രാതടസ്സം ഒഴിവാക്കാനും നടപടി വേണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്.

Post a Comment

0 Comments