മരങ്ങാട്ടുപിള്ളി ഗവ: ആയുര്‍വേദ ഡിസ്പന്‍സറിയില്‍ ദേശീയ ആയുര്‍വ്വേദ ദിനാചരണം നടന്നു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യങ്ങള്‍, അങ്ങാടി മരുന്നുകള്‍, നാടന്‍ഭക്ഷ്യവിഭവങ്ങള്‍, തുടങ്ങിയവയുടെ പ്രദര്‍ശനമാണ് നടന്നത്. ഔഷധ ഗുണങ്ങളേറെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു പഞ്ചായത്തംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ് , സന്തോഷ് കുമാര്‍, നിര്‍മല ദിവാകരന്‍, സാലി മോള്‍ ബന്നി, HMC അംഗം എ.എസ്. ചന്ദ്രമോഹന്‍ , ഡോ. സുജ സെബാസ്റ്റ്യന്‍ ഡോ ആര്യശ്രീ HMC അംഗങ്ങള്‍ , യോഗ ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments