Breaking...

9/recent/ticker-posts

Header Ads Widget

വി.അബ്ദുറഹിമാന്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിന് നേതൃത്വം നല്‍കുന്ന കത്തോലിക്ക സഭയും, വൈദികരും വര്‍ഗീയ വാദികളാണെന്ന് പറഞ്ഞ വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. പണം കൊടുത്തു സ്ഥലംവാങ്ങി നികുതി അടച്ച് താമസിക്കുന്ന ഭൂമിയില്‍ നിന്നും പ്രദേശവാസികളെ ഇറക്കിവിടാന്‍ ശ്രമിക്കുന്ന മന്ത്രിയാണ്  വര്‍ഗ്ഗീയത കളിക്കുന്നതെന്നും  സജി അഭിപ്രായപ്പെട്ടു. മുനമ്പം നിവാസികളെ സംരക്ഷിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ജീവന്‍ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.


.




Post a Comment

0 Comments