കോട്ടയത്ത് എം.സി റോഡില്‍ കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം മയൂരി ഷോറൂമിന് മുന്നില്‍ ലോറിയില്‍ നിന്നും ഗോതമ്പ് ചാക്ക് കെട്ടഴിഞ്ഞ് റോഡില്‍ വീണു. റോഡില്‍ ഗോതമ്പു വീണതൊടെ എം.സി റോഡില്‍ വന്‍ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം എഫ്.സി.ഐ യിലേക്ക് ഗോതമ്പുമായി പോയ ലോറിയുടെ കയര്‍ കെട്ടഴിഞ്ഞാണ് 60 ഓളം ഗോതമ്പ് ചാക്കുകള്‍ റോഡില്‍ പതിച്ചത്. ഉച്ചയ്ക്ക് 2:30 ഓടെ ആയിരുന്നു സംഭവം. വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ റോഡില്‍ നിരന്ന ഗോതമ്പ് നീക്കം ചെയ്തു. ഒരു മണിക്കൂറോളം സമയമെടുത്താണ്
ഗോതമ്പ് ചാക്കുകള്‍ തിരികെ ലോറിയിലേക്ക് കയറിയത്.
0 Comments