Breaking...

9/recent/ticker-posts

Header Ads Widget

ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'മന്ന' ഭക്ഷ്യധാന്യ വിതരണ പദ്ധതി ആരംഭിക്കുന്നു



ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'മന്ന' ഭക്ഷ്യധാന്യ വിതരണ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉത്ഘാടനം നവംബര്‍ 3 ഞാറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്  കാട്ടാമ്പാക്കിലെ അമ്മ വീട് അഗതിമന്ദിരത്തിന് സമീപം നടക്കുമെന്ന്  ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. 100 നിര്‍ദ്ധനരോഗികളുടെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭക്ഷ്യധാന്യം നല്‍കും. ഭക്ഷ്യധാന്യ വിതരണ ഉദ്ഘാടനം ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീകലാ ദിലീപും, രോഗികള്‍ക്കുള്ള സഹായം പഞ്ചായത്ത് വൈസ് പ്രസിഡന്റ്   K.P ദേവദാസും നിര്‍വ്വഹിക്കും.സിസ്റ്റര്‍ ബെന്നറ്റ് പ്രമുഖ വ്യക്തികളെ ആദരിക്കും. വാര്‍ഡ് മെമ്പര്‍ ബോബന്‍ മഞ്ഞളാമല, 9-ാം വാര്‍ഡ് മെമ്പര്‍ ശ്രീലേഖ മണിലാല്‍,  തുടങ്ങിയവര്‍ പങ്കെടുക്കും പ്രസിഡന്റ് അനില്‍ ജോസഫ് ..ട്രസ്റ്റ് സെക്രട്ടറി സിന്ധു വി.കെ, യൂത്ത് കോര്‍ഡിനേറ്റര്‍ ജോവിന്‍ ചാലില്‍ ജയന്‍ പുഞ്ചമുള്ളില്‍, പ്രേംകുമാര്‍ പാലേക്കുന്നേല്‍ , ജിജോ ജോര്‍ജ്, തുടങ്ങിയവര്‍ നേതൃത്വംനല്‍കും.


.




Post a Comment

0 Comments