Breaking...

9/recent/ticker-posts

Header Ads Widget

ലില്ലി ലയണ്‍ സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ കെട്ടിടം



 ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നല്‍കി ആശ്വാസമേകുന്ന ലില്ലി ലയണ്‍ സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ കെട്ടിടം പുലിയൂരില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.  ലില്ലി ബഡ്സ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി.ജി.ആര്‍ പിള്ള അധ്യക്ഷനായിരുന്നു. ലയണ്‍ ഡിസ്ട്രിക് 318 B ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം, വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ വിന്നി ഫിലിപ്പ്, ലില്ലി ലയണ്‍ മാനേജിംങ് ട്രസ്റ്റി ജി വേണുകുമാര്‍ എന്നിവരും, വിവിധ മേഖലകളിലെ മഹനീയ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പുലിയൂര്‍ നീതിയ ഭവനില്‍ കൊട്ടുപ്ലാക്കല്‍ കുടുംബാംഗങ്ങളായ കുര്യന്‍ ഏബ്രഹാമും ഭാര്യ മറിയാമ്മ കുര്യനും ദാനമായി നല്‍കിയ 60 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗിച്ച് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ തെറാപ്പി ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ സജ്ജീകരിച്ച ഡിജിറ്റല്‍ ക്ലാസ്‌റൂം, കംപ്യൂട്ടര്‍ ലാബ്, 40 കെവി ജനറേറ്റര്‍, 13പേര്‍ക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സിസിടിവി സംവിധാനം, ഓഡിയോ വിഷ്വല്‍ സിസ്റ്റംസ് എന്നീ സൗകര്യങ്ങള്‍ ഈ സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.


.




Post a Comment

0 Comments