Breaking...

9/recent/ticker-posts

Header Ads Widget

ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കി



കോട്ടയം വഴിയുള്ള റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കി. കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രാപ്രശ്‌നങ്ങള്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  മുന്‍ റെയില്‍വേ പാസഞ്ചര്‍ സര്‍വീസസ് കമ്മിറ്റിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ്  ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് കോട്ടയം സെക്രട്ടറി ശ്രീജിത്ത് കുമാര്‍ നിവേദനം മന്ത്രിക്ക് നല്‍കിയത്.  ജില്ലയില്‍ അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഇതുവരെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.  ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, നമോ ഭാരത് സര്‍വീസുകള്‍ കോട്ടയത്തേയ്ക്ക്  ശുപാര്‍ശ ചെയ്യുക, മണ്ഡലകാലത്ത്  കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുക, വഞ്ചിനാട്, മലബാര്‍ എക്‌സ്പ്രസ്സുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യദു കൃഷ്ണന്‍,  ലെനിന്‍ കൈലാസ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.


.




Post a Comment

0 Comments