കേരള കോണ്‍ഗ്രസ് M നെ UDF ചവിട്ടി പുറത്താക്കുകയായിരുന്നുവെന്നും LDF പാര്‍ട്ടിയെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റ്യന്‍. LDF ന് ജില്ലയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് കേരള കോണ്‍ഗ്രസ് M ന്റെ വരവോടെയാണ്. ജില്ലാ ബ്ലോക്ക്ഗ്രാമപഞ്ചായത്തുകളില് LDF ന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. KMമാണിയുടെ ആശയങ്ങള്‍ പിന്തുടര്ന്ന് ജോസ് മാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തിയാര്‍ജിക്കുകയാണെന്നും പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കണമെന്നും റേഷി അഗസ്റ്റിന് പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ള മെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ജലവിഭവ വകുപ്പ് മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. പാലായില്‍ കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു റോഷി അഗസ്റ്റ്യന്‍.
0 Comments