തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഗാ രക്ത ദാന ക്യാമ്പ് നടന്നു. എന്‍ എസ് എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് . 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ചടങ്ങില്‍ ആദരിച്ചു. ഷിബു തെക്കേമറ്റം പതിനാല് വര്‍ഷം ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പി ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജസ്സിന്‍ മരിയ അധ്യക്ഷയായിരുന്നു.
ലയണ്‍ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ ജോണിക്കുട്ടി എബ്രാഹം, പി റ്റി എ പ്രസിഡന്റ് ജോമോന്‍ പോര്‍ക്കാട്ടില്‍, ഫാദര്‍ ദേവസ്വാച്ചന്‍ വട്ടപ്പലം, എച്ച് ഡി എഫ് സി ബാങ്ക് മാനേജര്‍ പ്രദീപ് ജി നാഥ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ജയിംസുകുട്ടി കുര്യാക്കോസ്, സ്‌കൗട്ട് റോവര്‍ ക്യാപ്റ്റന്‍ ജയ്‌മോന്‍ കുര്യന്‍, ഗൈഡ് ക്യാപ്റ്റന്‍ അനു ജോണ്‍, ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ആഗ്‌നസ് എന്നിവര്‍ സംസാരിച്ചു. റെജി കൊച്ചുകരോട്ട്, സിബി തൊഴുത്തുങ്കല്‍, എന്‍ എസ് എസ് വോളണ്ടിയര്‍ ലീഡര്‍മാരായ കെവിന്‍ ജിന്റോ , എയ്ഞ്ചല്‍ ഷൈബി, അതുല്‍ അഗസ്റ്റ്യന്‍, ജിയാ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. മെഗാ രക്തദാന ക്യാമ്പില്‍ അറുപതോളം പേര്‍ രക്തം ദാനം ചെയ്തു. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ക്യാമ്പിന് നേതൃത്വം നല്കി.
0 Comments