പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളോടനുബന്ധിച്ച് എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പുകള്‍ക്ക് തുടക്കമായി.
രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം നിര്‍വ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെന്‍സണ്‍ കൂറ്റാരപ്പള്ളില്‍ , എസ്.എം.വൈ.എം രൂപത ജനറല്‍ സെക്രട്ടറി മിജോ ജോയി, ലിയ തോമസ്, എയ്ഞ്ചല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.
0 Comments