Breaking...

9/recent/ticker-posts

Header Ads Widget

ബിവിവിഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി



ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ് ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.  കെട്ടിട വാടകയില്‍ ഏര്‍പ്പെടുത്തിയ 18% ജിഎസ്ടി  ഒഴിവാക്കുക,ജിഎസ്ടി  കൗണ്‍സിലില്‍ വ്യാപാരി വ്യവസായി പ്രാതിനിത്യം ഉറപ്പാക്കുക, വ്യാപാരികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ. ബിവിവിഎസ് സംസ്ഥാന രക്ഷാധികാരി വി സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രന്‍ മീനടം അധ്യക്ഷനായിരുന്നു. . സംസ്ഥാന സമിതി അംഗം അഡ്വ വാസവന്‍ മുഖ്യ പ്രഭാഷണം നടത്തി. അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ബി അശോക്, ബിവിവിഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജയപ്രകാശ് തെക്കെടത്ത്, വൈസ് പ്രസിഡന്റ് എം.കെ ഷൈജുലാല്‍, ജില്ലാ ട്രഷറര്‍ ബിജു പൊടിക്കളം എന്നിവര്‍ സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള നിവേദനം ജില്ലാ കളക്ടര്‍, ജിഎസ്ടി  കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കി.





Post a Comment

0 Comments