അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തിൽ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റൽ ., അതിൻ്റെ ശിശുരോഗ വിഭാഗവും ( pediatrics) അനുബന്ധ വിഭാഗങ്ങളും അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു.
കുട്ടികൾക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ
പ്രതേകതയാണ് .കുട്ടികൾക്കായുള്ള എല്ലാ വാക്‌സിനേഷൻ സൗകര്യങ്ങളും എല്ലാ ദിവസവും കാരിത്താസ് മാതാ ഹോസ്പിറ്റലിൽ ഉണ്ടായിരിക്കും .കുഞ്ഞുങ്ങളുടെ വളർച്ചയിൽ ഉണ്ടാകുന്ന പോരായ്‌മകളെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ചൈൽഡ് ഡെവലെപ്മെൻറ് സെന്റർ ഇവിടെ പ്രവർത്തന സജ്ജമാണ് . ശിശുരോഗ വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ബുക്കിംഗ് സർവീസുകളും , വാർഡ്, ഐ സി യു, ഓപ്പറേഷൻ തീയറ്റർ, അത്യാഹിത വിഭാഗം , ലാബ് , ഫാർമസി സൗകര്യങ്ങളും കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സജ്ജമാണ്.
കാരിത്താസ് മാതാ ഹോസ്പിറ്റലിൻ്റെ ശിശുരോഗ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ബാലതാരം ദേവനന്ദ ചൊവാഴ്ച (19 /11/2024) വൈകുന്നേരം മൂന്ന് മണിക്ക് നിർവ്വഹിക്കും .കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ഡോ ബിനു കുന്നത്ത് കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാ ജിനു കാവിൽ തുടങ്ങിയവർ പങ്കെടുക്കും
0 Comments