ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ കലാപ്രതിഭകള്‍ ചേര്‍ന്ന് ഒരുക്കിയ നാടകം ' ആ ശബ്ദം നിലച്ചിട്ടില്ല ' അരങ്ങിലെത്തി. അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാം ചെമ്മലമറ്റം ഇടവകയിലെ അംഗങ്ങളായിരുന്നു. ഇടവകയിലെ 50 ഓളം കലാകാരന്മാര്‍ക്കൊപ്പം ഇടവകയിലെ കൊച്ചച്ചന്‍ ഫാദര്‍ ടോം കട്ടിപ്പറമ്പിലും അഭിനേതാവായി എത്തിയതോടെ സദസ്സില്‍ നിറഞ്ഞ കയ്യടി ഉയര്‍ന്നു.
ബൈബിളിലെ വിശുദ്ധ സ്‌നാപക യോഹനാന്റെ കഥയെ ആസ്പദമാക്കിയാണ് ' ആ ശബ്ദം നിലച്ചിട്ടില്ല' നാടകം ഒരുക്കിയത്. ഇടവക അംഗമായ ബിജോ മാത്യു കൊല്ലകൊമ്പില്‍ ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഇടവക വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ ഹെവന്‍ലി കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ സമിതി രൂപീകരിച്ചാണ് നാടകത്തിനു ചുക്കാന്‍ പിടിച്ചത്. മൂന്നുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങേരിയത്. മറ്റു വേദികളിലും നാടകം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ കലാ പ്രതിഭകള്‍.
0 Comments