Breaking...

9/recent/ticker-posts

Header Ads Widget

ഭരണഘടനാവബോധന സെമിനാര്‍ സംഘടിപ്പിച്ചു.



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍  ഭരണഘടനാവബോധന സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ ജഡ്ജി ഇമ്മാനുവേല്‍  പി. കോലടി  സെമിനാര്‍ നയിച്ചു. ഭരണഘടനയുടെ ആമുഖം ശ്രീലക്ഷ്മി വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലി കൊടുത്തു. സഹപാഠിക്ക് ഒരു വീട് പദ്ധതിയില്‍ ഡിഷ് വാഷ് വില്പനയിലൂടെയും, സ്‌ക്രാപ്പ് ചലഞ്ചിലൂടെയും കൂടുതല്‍ തുക സമാഹരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.  പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ജെ. സിന്ധുറാണി, ജോതിസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.


.




Post a Comment

0 Comments