Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിന് ഹരിതവിദ്യാലയ പുരസ്‌കാരം.



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിന് ഹരിതവിദ്യാലയ പുരസ്‌കാരം. സംസ്ഥാന ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വേയെ തുടര്‍ന്നാണ് ഹരിത വിദ്യാലയ പുരസ്‌കാരം സ്‌കൂളിന്  ലഭിച്ചത്.  പാമ്പാടി ബ്ലോക്കിന്റെ പരിധിയിലുള്ള വിദ്യാലായത്തില്‍ കിടങ്ങൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിനു പിന്നിലുള്ളത്. 

.


പ്ലാസ്റ്റിക്ക് അനുബന്ധ സാമഗ്രികളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണമാണ്  സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുകയും ചെയ്യുന്നതോടൊപ്പം ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രോത്സാഹനവും നല്‍കുന്നു. ഹരിത ക്ലബ് സ്‌കൂളിലെ കര്‍ഷിക ക്ലബ്ബുമായി സഹകരിച്ച് വിവിധ ഇനം വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.


Post a Comment

0 Comments