Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നത്ത് കുട്ടികളുടെ ഹരിതസഭ



ശിശുദിനാഘോഷത്തിന്റെ ഭാഗമായി അകലക്കുന്നത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി അയര്‍ക്കുന്നം പഞ്ചായത്തിനെ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഹരിതസഭ സംഘടിപ്പിച്ചത്. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന ഹരിതസഭ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ സി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. കൊഴുവനാല്‍ എ ഇ ഒ അശോകന്‍ എസ് മുഖ്യപ്രഭാഷണം നടത്തി. രാജശേഖരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 


പഞ്ചായത്ത് അംഗം ജാന്‍സി ബാബു, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് , അസിസ്റ്റന്റ് സെക്രട്ടറി ജീ മനോജ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍  ബ്ലോക്ക് റിസോഴ്ാസ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍ ആശിഷ്, പഞ്ചായത്ത് എച്ച് ഐ സനല്‍സാം, മെമ്പര്‍മാരായ മാത്തുക്കുട്ടി ആന്റണി, കെ കെ രഘു, ജേക്കബ് തോമസ് തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. മികച്ച പ്രകടനം കാഴ്ചവച്ച എല്‍ പി സ്‌കൂളായി കാഞ്ഞിരമറ്റം ലിറ്റില്‍ഫ്ളവര്‍ എല്‍ പി എസ് തെരഞ്ഞെടുക്കപ്പെട്ടു. മറ്റക്കര ഗവ.എല്‍ പി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ മറ്റക്കര രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളുംവിതരണം ചെയ്തു.





Post a Comment

0 Comments