ക്ലാസ് മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങി സ്‌കൂള്‍ മുറ്റത്തെ മരത്തണലിലിരുന്നുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ആയിരുന്നു ബയോളജിയുടെ ക്ലാസ്സുകള്‍ നടന്നത്. സ്‌കൂളിന്റെ മുറ്റത്ത് കുട പോലെ ഉയര്‍ന്നുനില്‍ക്കുന്ന മരത്തിന്റെ തണലില്‍ കസേരകളിട്ട് പേനയും ബുക്ക് പുസ്തകങ്ങളുമായി കുട്ടികളിരുന്നപ്പോള്‍ ജോബി ജോണ്‍ സാറിന്റെ ക്ലാസുകള്‍ കുട്ടികള്‍ക്കും കൗതുകമായി.
മരത്തണലില്‍ ഇരുന്ന് പഠിക്കുന്നത് കുട്ടികള്‍ക്കു പ്രത്യേക അനുഭൂതി പകര്‍ന്നു നല്‍കി. സ്‌കൂളിലെ കൃഷിപാഠം പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കിയാണ് ക്ലാസുകള്‍ മരത്തണലില്‍ ക്രമീകരിച്ചത്. പ്രകൃതിയെ സ്‌നേഹിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനുമായി വിവിധ ഇനം കൃഷികളും സ്‌കൂളില്‍ നടത്തുന്നുണ്ട്. പരിസ്ഥിതി ക്ലബാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കൃഷി പരിപാടികള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കുട്ടികളുടെ പ്രകൃതി യോടിണങ്ങിച്ചേരാന്‍ അവസരമൊരുക്കുകയാണ ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പറഞ്ഞു.
0 Comments