Breaking...

9/recent/ticker-posts

Header Ads Widget

കൊമേഴ്‌സ് ഫെസ്റ്റ് 'കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കൊമേഴ്‌സ് ഫെസ്റ്റ് 'കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു.  കോളേജ് മാനേജര്‍ റവ ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.  പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി മാനേജ്‌മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്‌മെന്റ് ടീം , ട്രഷര്‍ ഹണ്ട് , 3x3  ഫുട്‌ബോള്‍ , സ്‌പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങള്‍  സംഘടിപ്പിച്ചു .


പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും , വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫി കളും നല്‍കി.  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ  ജിലു ആനി ജോണ്‍, ബര്‍സാര്‍ ഫാദര്‍ ബിജു കുന്നക്കാട്ട് കൊമേഴ്‌സ് വിഭാഗം മേധാവി അനീഷ് പി സി , വിദ്യാര്‍ത്ഥി പ്രതിനിധി അശ്വതി സി.എസ്സ് തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments