Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ സെമിനാറുകള്‍ക്ക് തുടക്കമായി



പാലാ രൂപതയുടെ പ്ലാറ്റിനം  ജൂബിലി - മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികം എന്നിവയുടെ ഭാഗമായി  നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവല്‍ക്കരണ സെമിനാറുകള്‍ക്ക് തുടക്കമായി.  രൂപതാ തല ഉദ്ഘാടനം കോതനല്ലൂര്‍ വിശുദ്ധ ഗര്‍വാസീസ് വിശുദ്ധ പ്രോതാസീസ് ഫൊറോന പള്ളിയില്‍ വികാരി ജനറാളും മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ നിര്‍വ്വഹിച്ചു. 


കോതനല്ലൂര്‍ ഫൊറോന ചര്‍ച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പസ്തലേറ്റ് ആന്‍ഡ് പിതൃവേദി ഡയറക്ടര്‍ റവ.ഫാ.ജോസഫ് നരിതൂക്കില്‍, പിതൃവേദി പാലാ രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, പിതൃവേദി കോതനല്ലൂര്‍ മേഖല പ്രസിഡന്റ് റോയിച്ചന്‍ അക്കാട്ടുകുന്നേല്‍ എന്നിവര്‍ പ്രസം?ഗിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജോസി.ജെ.വള്ളിപ്പാലം ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.




Post a Comment

0 Comments