ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും തത്വചിന്തകനും ഗ്രന്ഥകർത്താവുമായ പണ്ഡിറ്റ് ജവഹർലാൽ' നെഹ്റുവിന്റെ 135 ാം ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു . മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം കെപിസിസി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ടുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.. ലോകം അംഗീകരിച്ച ഇന്ത്യയുടെ ചേരിചേരാ നയം,പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പിലാക്കിയ കാർഷിക രംഗത്തെ വിപ്ലവങ്ങൾ, ആരോഗ്യരംഗത്തും വ്യാവസായ രംഗത്തും ഇന്ത്യക്ക് ഉണ്ടായ വളർച്ച,ബഹിരാകാശ പദ്ധതികൾ,മതനിരപേക്ഷ കാഴ്ചപ്പാടുകൾ എന്നിവ ജവഹർലാൽ നെഹ്റുവിന്റെ സംഭാവനകളാണെന്ന് ഫിലിപ്പ് ജോസഫ് അനുസ്മരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ. ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ ചെയർമാൻ
ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ജോൺസൺ തീയാട്ട്പറമ്പിൽ,വിഷ്ണു ചെമ്മുണ്ടവള്ളി, ബി.രാജീവ്,സി.എം സലിം, തങ്കച്ചൻ കോണിക്കൽ, ഐസക് പാടിയത്ത്,മാത്യു വാക്കത്തുമാലി,വി.എസ് വിശ്വനാഥൻ,ജോജോ പലമാറ്റം,സാബു ജോസ്,സബീർ തായ്മഠം,ജെയ്‌സ് കട്ടച്ചിറ, ഡേവിഡ് കുറ്റിയിൽ,ശശി മുണ്ടക്കൻ,ആർ.രവികുമാർ, ഷീല വിജയകുമാർ, സിബി ആനക്കമറ്റം, ജോസഫ് ചങ്ങംകേരി,സമീർ തായ്മഠം,ഹരിദാസ് കടുത്തുരുത്തി,ഗോപൻ പാടകശ്ശേരി, ജോബിൻ ജോൺ, ജോയി നെല്ലിക്കാത്തടം ,റോയി കൈതക്കൽ, റോബിൻ വലിയപറമ്പിൽ,, ജോസ് വെട്ടൂർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments