സിപിഐ (എം) കടുത്തുരുത്തി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ആരംഭിച്ചു. കല്ലറ പീറ്റീസ് ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വക്കേറ്റ് റെജി സഖറിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും പശ്ചാത്തല മേഖലയില്‍ അടക്കം വികസന മുന്നേറ്റവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റെജി സഖറിയ പറഞ്ഞു.
0 Comments