ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച്. ജി. എം. ഹോസ്പിറ്റലിൽ നവംബർ 14 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പെടുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹൃദയം, കരൾ, കിഡ്നി, പാദം, തൈറോയിഡ് തുടങ്ങിയവയുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധനകളും നടത്തപ്പെടുന്നു. 14 ദിവസത്തേക്ക് ഫിസിഷ്യൻസിന്റെ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാണ്. ദിവസേന 30 പേർക്ക് ആയിരിക്കും പരിശോധനകൾക്ക് സൗകര്യം ഉണ്ടായിരിക്കുക.
ആധുനിക ജീവിതശൈലിയുടെ ഭാഗമായി പ്രായഭേദമന്യേ, ചെറുപ്പക്കാരിൽ പോലും ഇന്ന് പ്രമേഹം സാധാരണമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇതുപോലുള്ള ക്യാമ്പുകൾ, സമൂഹത്തിന് വേണ്ടതായ അവബോധം നൽകുന്നതിനും ആവശ്യമായ മുൻകരുതലകൾ എടുക്കുന്നതിന് സഹായകമാകും എന്ന് ആശുപത്രി ഡയറക്ടർ റവ. ഡോ. അലക്സ് പണ്ടാരക്കാപ്പിൽ അഭിപ്രായപ്പെട്ടു.
ഫിസിഷ്യൻമാരായ ഡോ. രാജേഷ് റോഷൻ ഡോ. അജീൻ അഗസ്റ്റിൻ ഡോ. റോജർ ഡേവിഡ് ബിന്നി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
പരിശോധനകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂർ ബുക്കിങ്ങിനായി 04829-216600, 9497216600 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു.
0 Comments